
മുംബൈ: അറിയാത്ത വഴികളിലൂടെയുള്ള യാത്ര ചെയ്യുമ്പോൾ ഏറ്റവും നല്ല സഹായിയാണ് ഇന്നത്തെ കാലത്ത് ഗൂഗിൾ മാപ്പ്. ശരിയായ സ്ഥലം വ്യക്തമാക്കി കൊടുത്താൽ കൃത്യമായ വഴി നമുക്ക് കാണിച്ചു തരും എന്നത് എല്ലാവർക്കും അറിയാം.
എന്നാൽ, ചില സമയങ്ങളിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് കാട്ടിലോ തോട്ടിൽ ചെന്ന് പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഇതിനോകം തന്നെ പലവിധ മാറ്റങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ് വിധേയമായിട്ടുണ്ട്.
യാത്രക്കിടയിൽ എവിടെയൊക്കെയാണ് ട്രാഫിക് ബ്ലോക്ക് ഉള്ളതെന്ന് പറഞ്ഞുതരുന്ന ഗൂഗിൾ മാപ്പ് ഇപ്പോൾ യാത്രക്കാർക്കായി ഏറ്റവും പുതിയ അപ്ഡേഷനുമായാണ് എത്തിയിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഇത് കൂടുതൽ ഉപകാരപ്രദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രാ വേളയില്‍ നമുക്ക് മുമ്പില്‍ പോലീസ് ചെക്കിംഗ് ഉണ്ടെങ്കിലും ഇനി ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും. 9 ടു 5 ഗൂഗിള്‍ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റോഡ് അടച്ചിടല്‍, റോഡിലെ നിർമ്മാണ പ്രവർത്തനങ്ങള്‍, സ്പീഡ് ക്യാമറയുടെ സാന്നിദ്ധ്യം എന്നിവയും മാപ്പ് പറഞ്ഞുതരും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള സൗകര്യവും ഗൂഗിള്‍ മാപ്പ് നല്‍കുന്നുണ്ട്.