play-sharp-fill
ഗൂഗിൾ മാപ്പ് ചതിച്ചു ;3 മണിക്കൂർ താമസിച്ചു;യാത്ര മുടങ്ങി

ഗൂഗിൾ മാപ്പ് ചതിച്ചു ;3 മണിക്കൂർ താമസിച്ചു;യാത്ര മുടങ്ങി

ഗൂഗിള്‍ മാപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നഗരത്തിലായാലും നാട്ടിൻപുറങ്ങളിലൂടെയായാലും വഴി പരിചയമില്ലാത്തവർക്ക് ഹ്രസ്വ-ദീർഘദൂര യാത്രകള്‍ക്ക് ഉറ്റ ചങ്ങാതിയാണ് ഗൂഗിള്‍ മാപ്പ്.

എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചു യാത്ര ചെയ്തവർ വലിയ അപകടങ്ങളിലും അബദ്ധങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എങ്കിലും ഗൂഗിള്‍ മാപ്പ് യാത്രികരുടെ ഉറ്റസുഹൃത്തുതന്നെ.


എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചാല്‍ പണികിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യുവാവ്. അദ്ദേഹത്തിനു വിമാനം നഷ്ടമായെന്നു മാത്രമല്ല, വലിയ സാമ്ബത്തികനഷ്ടവുമുണ്ടായി. ആശിഷ് കച്ചോലിയ എന്ന യുവാവാണ് തന്റെ അനുഭവം സമൂഹമാധ്യമമായ എക്സില്‍ പങ്കിട്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവില്‍നിന്നു വിമാനത്തില്‍ മുംബൈയിലേക്കു സഞ്ചരിക്കാൻ ഇറങ്ങിയ ആശിഷിന് ഗൂഗിള്‍ മാപ്പ് തെറ്റായ വിവരം കാണിച്ചതിനാല്‍ എയർപോർട്ടില്‍ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. എയർപോർട്ടിലേക്കുള്ള യാത്രയ്ക്ക് ഗൂഗിള്‍ മാപ്പില്‍ ഒന്നര മണിക്കൂർ സമയമാണ് കാണിച്ചത്. എന്നാല്‍ പറഞ്ഞതിലും ഇരട്ടി സമയമെടുത്ത് മൂന്നു മണിക്കൂർ വേണ്ടിവന്നു ആശിഷിന് വിമാനത്താവളത്തിലെത്താൻ. അപ്പോഴേയ്ക്കും വിമാനം അതിന്റെ വഴിയ്ക്കും പോയി.

‘ഇന്നലെ ഗൂഗിള്‍ മാപ്പിലെ പിശക് കാരണം ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള ഫ്ളൈറ്റ് യാത്ര മുടങ്ങി. എയർപോർട്ടിലേക്കുള്ള യാത്രയ്ക്ക് ഒന്നേമുക്കാല്‍ മണിക്കൂറെടുക്കുമെന്നാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചതെങ്കിലും എയർപോർട്ടിലെത്താൻ മൂന്ന് മണിക്കൂർ എടുത്തു…’ എക്സിലെ പോസ്റ്റില്‍ ആശിഷ് പറയുന്നു.