ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപ്പോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതകമ്പി പൊട്ടിവീണു ; കോട്ടയത്ത് തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതക്കമ്പി പൊട്ടിവീണു. തലനാരിഴക്കാണ് കോട്ടയത്ത് വൻ ദുരന്തം ഒഴിവായത്. ഇന്ന് പുലർച്ചെ ഒരുമണിയോടയാണ് സംഭവം.

കോട്ടയം നഗരത്തിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ ട്രെയ്‌ലർ ലോറിയുടെ കണ്ടെയ്‌നർ തട്ടിയാണ് വൈദ്യുതക്കമ്പി പൊട്ടിവീണത്. ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർ പുത്തേട്ട് ഭാഗത്ത് നിന്നു സൂര്യകാലടി മന മോസ്‌കോ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുകയായിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതാണ്. ലോറി തട്ടിയതോടെ വൈദ്യുതക്കമ്പികൾ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

തുടർന്നാണ് വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചത്.