play-sharp-fill
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്.

സ്വന്തം ലേഖകൻ

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്.
അനലറ്റിക്‌സ് സേവനമായ സ്റ്റാറ്റ് കൗണ്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തിലുള്ള ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കളില്‍ 66.13 ശതമാനം പേരും ഉപയോഗിക്കുന്നത് ​​ഗൂ​ഗിൾ ക്രോം ആണ്.

സഫാരി ഉപയോഗിക്കുന്നത് 11.87 ശതമാനം പേരും. കഴിഞ്ഞ 12 മാസക്കാലത്തെ കണക്കാണിത്.മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നത് 11 ശതമാനമാണ്. നാലാമതുള്ള ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത് 5.65 ശതമാനം പേരും .അഞ്ചാമതുള്ളത് ഒപേര ബ്രൗസറാണ്. 3.09 ശതമാനം പേരാണ് ഇത് ഉപയോഗിക്കുന്നത്. 0.55 ശതമാനം ഉപഭോക്താക്കളുമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആറാം സ്ഥാനത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇന്ത്യയില്‍ ഈ കണക്കുകള്‍ക്ക് വ്യത്യാസമുണ്ട്. ആഗോള തലത്തില്‍ മുന്നിലുള്ള ഗൂഗിള്‍ ക്രോം തന്നെയാണ് ഇന്ത്യയിലും ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ രണ്ടാം സ്ഥാനത്തുള്ളത് മോസില്ല ഫയര്‍ ഫോക്‌സാണ്. മൂന്നാം സ്ഥാനത്ത് എഡ്ജ് ബ്രൗസറും നാലാം സ്ഥാനത്ത് ഒപേര ബ്രൗസറും . ആപ്പിള്‍ സഫാരി ഇന്ത്യയില്‍ ഉപയോഗിക്കുന്നവര്‍ 1.01 ശതമാനം പേര്‍ മാത്രമാണ്. 0.11 ശതമാനം പേരുമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇന്ത്യയിലും ആറാമതാണ്.

Tags :