ഗൂഗിളിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

 

ബംഗളൂരു: ഗൂഗിളിന്റെ ബെംഗളൂരു ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാളെ ക്വാറന്റെനിൽ ആക്കിയതായിരുന്നു. രോഗിയുമായി ഇടപഴകിയ സഹപ്രവർത്തകൾ സ്വയം ക്വാറന്റൈന് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു. അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു ഓഫീസിലെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് വെള്ളിയാഴ്ച ഗൂഗിൾ ഇന്ത്യ അറിയിച്ചു. രാജ്യത്ത് 74 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കന്നത്. ഇതിൽ നാല് പേർ കർണാടകയിൽ നിന്നുള്ളവരാണ്.