
തമിഴ്നാട് : തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. ചെന്നൈ മണലിയിൽ നിന്ന് ആന്ധ്രയിലേക്ക് ഡീസൽ കൊണ്ട് പോകുകയായിരുന്ന ചരക്ക് ട്രെയിനിനാണു തീപിടിച്ചത്.
രണ്ട് ബോഗികൾ പാളം തെറ്റുകയും ഇതേ തുടർന്ന് ഡീസൽ ലീക്ക് ആവുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ അഞ്ചരയോടെ ആണ് അപകടം ഉണ്ടായത്. പരിസരത്തെ ജനവാസ മേഖലയിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിലവിൽ ആളപായം ഇല്ല. 5 ബോഗികൾക്കാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ട്രെയിൻ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചു. നിലവിൽ 8 ട്രെയിനുകൾ റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group