പൈലറ്റ് ഇല്ലാതെ ചരക്ക് ട്രെയിൻ ഓടിയത് 80 കിലോമീറ്ററോളം; വൻ ദുരന്തം ഒഴിവായി

Spread the love

ന്യൂഡൽഹി: ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു ട്രെയിൻ ഓടിയത് 80 കിലോ മീറ്ററോളം. കാശ്മീരിൽ നിന്ന് പഞ്ചാബ് വരെയാണ് ചരക്ക് തീവണ്ടി ഓടിയത്. ഞായറാഴ്ച ഏഴുമണിയോടയാണ് സംഭവം.കത്വാ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാ ട്രെയിൻ.
നിർത്തിയിട്ട ട്രെയിൻ ഹാൻഡ് ബ്രേക്ക് ചെയ്യാതെ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണ് ട്രെയിൻ തനിയെ നീങ്ങുന്നതിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. ഒപ്പം തന്നെ പാളത്തിന് ചെറിയ ഒരു ഇറക്കവും ഉണ്ടായിരുന്നു.

video
play-sharp-fill

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ നല്ല തോതിൽ പ്രചരിക്കുന്നുണ്ട്.
ട്രെയിൻ നീങ്ങി തുടങ്ങിയത് പതുക്കെയാണെങ്കിലും ക്രമേണ ട്രെയിന്റെ വേഗത കൂടി വരുകയായിരുന്നു. മണിക്കൂറിൽ ട്രെയിന്റെ വേഗത 100 കി.ലോമീറ്ററിലധികമായെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്. തുടർന്ന് റെയില്‍വേ അധികൃതരുടെ നീണ്ടപരിശ്രമത്തിനൊടുവിലാണ് പഞ്ചാബിലെ ഊഞ്ചി ബസ്സിയില്‍ വച്ചാണ് ട്രെയിൻ നിർത്താനായത്.

തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. സാമൂഹ മാധ്യമങ്ങളിലെല്ലാം ട്രെയിന്റ് ദൃശ്യങ്ങൾ നിരവധി പേരാണ് പങ്കു വെച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതർ അന്വേഷണം ആരംഭി ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group