ഗുഡ്സ് ഓട്ടോറിക്ഷയില്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവെത്തിച്ചു ; കണ്ണൂരിൽ അൻപതുകാരൻ പിടിയിൽ

Spread the love

കണ്ണൂര്‍: ഗുഡ്സ് ഓട്ടോറിക്ഷയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവെത്തിച്ച കേസില്‍ പ്രതി പിടിയില്‍. കാസര്‍കോട് ബാര കണ്ടത്തില്‍ മുഹമ്മദ് ബഷീറി(50)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.

ഇന്‍സ്‍പെക്ടര്‍ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോടുനിന്നാണ് ഇയാളെ പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

ജയിലിലെ പ്രതികളുടെ ആവശ്യപ്രകാരമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ മൂന്ന് കിലോ കഞ്ചാവാണ് കഴിഞ്ഞയാഴ്ച രാവിലെ ജയിലില്‍ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷണ കാമറകളില്‍ വണ്ടിയുടെ നമ്ബറടക്കം പതിഞ്ഞിരുന്നു. സ്ഥിരമായി പച്ചക്കറി വൈകീട്ടാണ് എത്തിക്കാറുള്ളത് എന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ലഹരിപദാര്‍ഥങ്ങളും മദ്യവും മൊബൈല്‍ ഫോണുമെല്ലാം ജയിലിനകത്ത് വിലക്കാണെങ്കിലും തടവുകാര്‍ക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നുണ്ട്.

തടവുകാര്‍ സ്ഥിരമായി കഞ്ചാവ് അടക്കമുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ പേരിന് മാത്രമാണെന്നും ആക്ഷേപമുണ്ട്. മദ്യവും പുകയില ഉല്‍പന്നങ്ങളും മറ്റും മതില്‍ വഴി എറിഞ്ഞുകൊടുക്കുന്നതും പതിവാണ്. കഞ്ചാവ് എത്തിച്ചശേഷം കാസര്‍കോട്ടേക്ക് കടന്ന ബഷീറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എ.എസ്.ഐമാരായ അജയന്‍, രഞ്ചിത്ത്, സി.പി.ഒ രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു