
ഗൂഢല്ലൂർ: കാപ്പി പറിക്കുന്നതിനിടെ കടിയേറ്റപ്പോൾ നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) എന്ന തൊഴിലാളി ആദ്യമൊന്നു പതറിപ്പോയി.
പിന്നെ കടിച്ച പാമ്പിനെ വിട്ടില്ല. പിടിച്ചു ചാക്കിലാക്കി ആശുപത്രി വരെ ഒപ്പം കൂട്ടി ഡോക്ടറിന് മുമ്പിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ഗൂഡല്ലൂർ പെരിയശോലയിലെ ഒരു സ്വകാര്യ കാപ്പിത്തോട്ടത്തിലായിരുന്നു ആശങ്കയും ഒപ്പം അത്ഭുതവുമുണ്ടാക്കിയ സംഭവം.
സഹ തൊഴിലാളികൾക്കൊപ്പം കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്നിടത്തായി കടിയ്ക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടിച്ച പാമ്പിനെ ഉടൻ കണ്ണയ്യൻ പിടികൂടിയതോടെ പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കടിച്ച പാമ്പ് ഏതെന്ന് ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികളിൽ ചിലർ പറഞ്ഞു. പാമ്പിനെ പിന്നീട് ആശുപത്രിക്ക് സമീപമുള്ള വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു. ഗൂഡല്ലൂർ ആശുപതിയിലെ അടിയന്തിര ചികിത്സക്ക് ശേഷം കണ്ണയ്യനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ കണ്ണയ്യൻ ഇവിടെ ചികിത്സയിലാണെന്നാണ് വിവരം.