‘വിവാദങ്ങൾക്കിടെ വിചിത്ര സമ്മാനം’…!;നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് സമ്മാനം,ഗുഡ് സര്‍വീസ് എൻട്രി നല്‍കാനും നീക്കം.നിയമങ്ങൾ പാലിക്കാതെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് എന്തു സമ്മാനമെന്ന ആരോപണങ്ങളും രൂക്ഷം.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം:നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് സമ്മാനം.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്.സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ളവര്‍ക്കാണ് സമ്മാനം.ഇവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സര്‍വ്വീസ് എൻട്രി നല്‍കാനും തീരുമാനമുണ്ട്.

മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടല്‍ തുടങ്ങിയവയ്ക്കാണ് സാധാരണഗതിയില്‍ പോലീസിന് ഗുഡ് സര്‍വ്വീസ് എൻട്രി പോലുള്ള ആദരം നല്‍കാറുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാര്‍ക്കും സീസണ്‍ കഴിയുമ്ബോള്‍ ഈ ആദരം നല്‍കാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേരള സദസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെയുള്ള നവകേരള സദസിന്റെ യാത്ര സംഘര്‍ഷഭരിതമായിരുന്നു. പലയിടത്തും പോലീസിനെ മറികടന്ന് ഡി.വൈ.എഫ്.ഐയാണ് പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. നടപടിക്രമങ്ങള്‍ മറന്ന് ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും കരിങ്കൊടി കാണിക്കാനെത്തിയവരെ ക്രൂരമായി മര്‍ദിച്ച സംഭവവും ഏറെ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കിയിരുന്നു.അതേസമയം ഒരു നിയമവും പാലിക്കാതെ പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്ക് ഏതു മാനദണ്ഡത്തിൽ ഗുഡ് സർവിസ് എൻട്രി നൽകുമെന്ന ആരോപണനകളും രൂക്ഷം.