
നല്ല ഉറക്കം കിട്ടുന്നില്ലേ; മെലറ്റോണിൻ സപ്ലിമെന്റുകളായി കഴിക്കാൻ വരട്ടെ; സ്വാഭാവികമായി ഉത്പാദിപ്പിക്കാനുള്ള വഴികള്‍ ഇതാ…
കോട്ടയം: ഒരു പ്രകൃതിദത്ത ഹോർമോണ്‍ ആണ് മെലറ്റോണിൻ. സർക്കാഡിയൻ റിഥം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
ഉറക്കത്തെയും നമ്മുടെ ഉണർവിനെയും വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഹോർമോണ്‍ ആണ് ഇത്. പലരും ഉറക്കം ക്രമീകരിക്കാൻ മെലറ്റോണിൻ സപ്ലിമെന്റുകളായി സ്വീകരിക്കാറുണ്ട്. എന്നാല്‍ സപ്ലിമെന്റുകള്‍ സ്വീകരിക്കാതെ തന്നെ സ്വാഭാവികമായി ഇതെങ്ങനെ ഉത്പാദിപ്പിക്കാം എന്ന് നോക്കാം.
സൂര്യപ്രകാശം ഏല്‍ക്കുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകല്‍ സമയത്ത് സൂര്യപ്രകാശം ലഭിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആന്തരിക ഘടികാരത്തിന് എപ്പോള്‍ ഉറങ്ങണം എന്ന് വ്യക്തത നല്‍കുന്നു.
നീല വെളിച്ചം ഒഴിവാക്കുക
ഫോണുകള്‍, ടാബ്ലറ്റുകള്‍,ടിവികള്‍ എന്നിവയില്‍ നിന്നുള്ള സ്ക്രീനുകള്‍ മെലാടോണിൻ ഉല്‍പാദനത്തെ തടയുന്നു.അതുകൊണ്ടുതന്നെ ഉറങ്ങുന്നതിന് വളരെ മുൻപ് നീല വെളിച്ചം ഒഴിവാക്കുന്നതാണ് നല്ലത്.
ആഹാരത്തിലൂടെ
മെലറ്റോണിൻ അടങ്ങിയ ആഹാരം കഴിക്കുന്നതും നല്ലതാണ്. മുന്തിരി, വാള്‍നട്ട്, ബദാം, ഓട്സ് തുടങ്ങിയ ചില ഭക്ഷണങ്ങളില്‍ സ്വാഭാവിക മെലറ്റോണിൻ ഉണ്ട്.
മദ്യവും കഫീനും ഒഴിവാക്കുക
കഫീനും മദ്യവും മെലാടോണിൻ ഉല്‍പാദനത്തെ പരിമിതപ്പെടുത്തും. മെലറ്റോണിൻ സമന്വയത്തെ തടസ്സപ്പെടുത്തുന്ന ഇവ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.
ഉറക്കം സ്ഥിര സമയത്ത്
എല്ലാദിവസവും ഒരേസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക അങ്ങനെ രാത്രിയില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിനായി പാകപ്പെടുന്നു.
സമ്മർദ്ദം തടയുക
സമ്മർദ്ദവും ഉയർന്ന കോർട്ടിസോളിന്റെ അളവും മെലറ്റോണിൻ ഉല്‍പാദനത്തെ തടയും. ശാരീരിക വ്യായാമം ധ്യാനം പോലുള്ള വഴികള്‍ സ്വീകരിക്കാവുന്നതാണ്.