പത്താം ക്ലാസ്സിൽ ജയിച്ച വിദ്യാർത്ഥികൾക്ക് ടി സി വേണമോ ?വേണമെങ്കിൽ ഒരു ലക്ഷം രൂപ തരണമെന്ന് സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ

പത്താം ക്ലാസ്സിൽ ജയിച്ച വിദ്യാർത്ഥികൾക്ക് ടി സി വേണമോ ?വേണമെങ്കിൽ ഒരു ലക്ഷം രൂപ തരണമെന്ന് സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ

സ്വന്തംലേഖകൻ

മലപ്പുറം: ടിസി നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ഫീസ് ആവശ്യപ്പെട്ട് മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. സർക്കാർ സ്‌കൂളിൽ പ്ലസ് വൺ അഡ്മിഷന് ശ്രമിച്ച 6 കുട്ടികളോടാണ് ഓരോ ലക്ഷം രുപ ടി സിക്ക് ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേർഡ് സ്‌കൂളിനെതിരെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി ഉയർത്തിയിരിക്കുന്നത്. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എൽസി പരീക്ഷ പാസായത്. ഇതിൽ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സർക്കാർ സ്‌കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്. ഏകജാലക സംവിധാനം വഴി അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടിസി വാങ്ങാനായി ഗുഡ് ഷെപ്പേർഡ് സ്‌കൂളിലെത്തിയപ്പോഴാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.