video
play-sharp-fill
ശശികലയെ അറസ്റ്റ് ചെയ്താൽ സ്തുത്യാർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിക്കും: ഹിന്ദു ഐക്യവേദി നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രിയും ക്യാഷ് അവാർഡും പ്രഖ്യാപിച്ച് ഡി.ജി.പി

ശശികലയെ അറസ്റ്റ് ചെയ്താൽ സ്തുത്യാർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിക്കും: ഹിന്ദു ഐക്യവേദി നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രിയും ക്യാഷ് അവാർഡും പ്രഖ്യാപിച്ച് ഡി.ജി.പി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കർമസമിതി വർക്കിങ്ങ് ചെയർപേഴ്‌സണുമായ ശശികല ടീച്ചറെ മരക്കൂട്ടത്ത് തടഞ്ഞ് അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രിയും ക്യാഷ് അവാർഡും. വനിതാ എസ്ഐമാരടക്കമുള്ള പത്ത് ഉദ്യോഗസ്ഥർക്കാണ് ഗുഡ് സർവീസ് എൻട്രിയും ക്യാഷ് റിവാർഡും നൽകുന്നത്. രണ്ട് പേർക്ക് 1,000 രൂപയും ബാക്കിയുള്ളവർക്ക് 500 രൂപയുമാണ് നൽകുന്നത്. ഇതിനെ ചർച്ചയാക്കാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ഭക്തരെ പൊലീസ് കൈകാര്യം ചെയ്യുന്നതിന് തെളിവാണ് അവാർഡെന്നാണ് അവരുടെ ആരോപണം. കേട്ട്‌കേഴ്വി പോലുമില്ലാത്ത നടപടിയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ അവാർഡ് പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ.

കെ.എ. എലിസബേത്ത് ( സിഐ, ആലത്തൂർ, പാലക്കാട്), രാധാമണി (സിഐ, ഇൻഫോ പാർക്ക്, കൊച്ചി), വി.അനിൽകുമാരി (എസ്ഐ വനിത സെൽ, പാലക്കാട്), സി.ടി. ഉമാദേവി (എസ്ഐ, തൃശൂർ സിറ്റി), വി.പ്രേമലത( എസ്ഐ വനിത സെൽ പാലക്കാട്), സീത (എസ്ഐ, ഫറൂക്ക്), സുശീല (എസ്ഐ, പത്തനംതിട്ട), കെ.എസ്. അനിലകുമാരി (വനിത സെൽ, കോട്ടയം), ത്രേസ്യ ശോശ (എസ്ഐ, കൊച്ചി), സുശീല (വനിത ഹെൽപ് ലൈൻ, തൊടുപുഴ) എന്നിവർക്കാണ് പുരസ്‌കാരം. പിടികിട്ടാപ്പുള്ളികളെയും ഭീകരപ്രവർത്തകരേയും കീഴടക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരം അവാർഡുകൾ നൽകാറുള്ളത്. ഒറ്റയ്ക്ക് ഇരുമുടിക്കെട്ടേന്തി ശരണം വിളിച്ച് മലകയറിയ ശശികല ടീച്ചറെ വൻപൊലീസ് സംഘം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശശികലയെ പിന്നീട് റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ നിന്ന് ജാമ്യം നൽകി വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 16ന് രാത്രിയായിരുന്നു ടീച്ചറെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ തന്നെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു ഗുഡ് സർവീസ് എൻട്രി നൽകിയ ഡിജിപി ലോക്നാഥ് ബെഹ്റയെ അഭിനന്ദിക്കുന്നതായി കെ.പി. ശശികല പ്രതികരിച്ചു. അടിസ്ഥാനസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട നിലയിലാണു പാവം പിടിച്ച പൊലീസുകാർ അവിടെ ജോലി ചെയ്യുന്നത്. തന്നെ തടയുന്നതിന്റെ പേരിൽ ഡിജിപി ഇനിയും ഗുഡ് സർവീസ് എൻട്രികൾ നൽകുമെങ്കിൽ വീണ്ടും ശബരിമലയിലേക്കു പോകാൻ തയാറാണ്. ജോലിയിൽ നിന്നു വിരമിച്ച തന്നെക്കൊണ്ട് ഇങ്ങനെയെങ്കിലും ചില ഉപകാരങ്ങളുണ്ടാവുമല്ലോ എന്നും ശശികല പറഞ്ഞു.