
കൊച്ചി: കിണറ്റില്‍ വീണ വൃദ്ധയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം.
ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർമാരായ വി എസ് ലനീഷ്, കെ കെ സുജിത്ത്, കെ ബി അബ്ദുള്‍ ഖാദർ , കെ ജെ ഷാരൊ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഗുഡ് സർവീസ് എൻട്രി നല്കി അനുമോദിച്ചത്.
തട്ടാംപടി സ്വദേശിനിയായ മാമ്പിള്ളി പറമ്പില്‍ ചന്ദ്രമതി (85)യാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. വിവരമറിഞ്ഞ ആലുവ വെസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി കരയ്ക്ക് കയറ്റുകയായിരുന്നു. പൊലീസിൻറെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന അനുമോദന ചടങ്ങില്‍ പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണയും സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


