എല്ലാകാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷം, കണ്‍മുന്നിലുള്ള നേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്; നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

കോഴിക്കോട്: എല്ലാകാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണം. കണ്‍മുന്നിലുള്ള നേട്ടങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ‌ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

video
play-sharp-fill

കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ട്. അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നത്. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധക്കാരുടെ കൂടെ നിന്നവരില്‍ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ? മത്സരം തെരഞ്ഞെടുപ്പില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വികസനത്തെ പിന്തുണക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷം ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നു. സ്ഥലം എംപിയും പരിപാടിയില്‍ ഇല്ല. എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം? പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങള്‍ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും പിണറായി വിജയൻ പറഞ്ഞു.