കടയില്‍ കിട്ടുന്ന ഗോളി ബജി ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: കടയില്‍ നിന്നെല്ലാം നമ്മള്‍ വാങ്ങി കഴിക്കാറുള്ള ഗോളി ബജി അഥവാ കോളിഫ്‌ളവർ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നറിയാമോ?

കിടിലൻ ടേസ്റ്റും ക്രിസ്പിയുമായ ഗോളി ബജി തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളിഫ്‌ളവർ – 1
കോണ്‍ഫ്ലോർ – 1/4 കപ്പ്
മൈദ – 1/2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ചാട്ട് മസാല – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം കോളിഫ്‌ളവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേർത്ത വെള്ളത്തില്‍ 5 മിനിറ്റ് നേരം തിളപ്പിക്കാൻ വയ്ക്കുക. പിന്നീട് അതിന്റെ വെള്ളം ഊറ്റിക്കളയുക. ശേഷം പാത്രത്തില്‍ മൈദ, കോണ്‍ഫ്ലോർ, കാശ്മീരി മുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ ഒരു കട്ടിയുള്ള മാവ് തയ്യാറാക്കുക. അത് കഴിഞ്ഞ് ഒരു പാനില്‍ എണ്ണ ചൂടാക്കാൻ വെക്കുക. എണ്ണ നന്നായി ചൂടായ ശേഷം, വേവിച്ച കോളിഫ്‌ളോർ കഷ്ണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക. ക്രിസ്പിയാകുന്നതുവരെയും വറുത്തെടുത്ത വാങ്ങി വയ്ക്കാം. ശേഷം മുകളില്‍ ചാട്ട് മസാല വിതറി വിളമ്പാം. സ്വാദിഷ്ടമായ ഗോളി ബജി റെഡി.