ശബരിമല സ്വര്‍ണക്കൊള്ള കേസ്: കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണം; തന്ത്രിക്കും എൻ വാസുവിനും സമൻസ്

Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമൻസ്.

video
play-sharp-fill

ഇരുവരോടും അടുത്ത ആഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എസ് ഐ ടി പ്രതി ചേര്‍ത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇഡി ഉടന്‍ നോട്ടീസ് അയക്കും.

ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റില്‍ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. എസ്‌ഐടി അന്വേഷണത്തിൻറെ ഒരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച്‌ ഹൈക്കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്‌ഐടി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല യുവതീപ്രവേശനത്തെ എതിർത്തതില്‍ സർക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയില്‍ വാദിച്ചത്. ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർത്തതില്‍ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വർണക്കൊള്ളക്കേസില്‍ പങ്കിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

എന്നാല്‍ തന്ത്രിയുടെ വാദങ്ങളെല്ലാം തള്ളുകയാണ് നിയമമന്ത്രി. അറസ്റ്റിലായി സമയത്തും എതിർപ്പുണ്ടായിരുന്നെങ്കിലും മൗനത്തിലായിരുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്ത്രിയുടെ വാദങ്ങള്‍ ഏറ്റെടുക്കുന്നു പ്രതിപക്ഷം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നതില്‍ എസ്‌ഐടി ഉറച്ചു നില്‍ക്കുന്നു. ജാമ്യ ഉത്തരവില്‍ പ്രോസിക്യൂഷൻ വാദങ്ങളില്ലെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നീക്കത്തിനാണ് എസ്‌ഐടി ആലോചിച്ചത്.

എന്നാല്‍ തന്ത്രിയെ വിടാതെ പിന്തുടരുന്നുവെന്ന പ്രതീതിയുണ്ടാകുമെന്ന് വിലയിരുത്തലില്‍ അപ്പീല്‍ നീക്കത്തില്‍ ഇപ്പോള്‍ പുനരാലോചനയിലാണ് എസ്‌ഐടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെങ്കിലും തന്ത്രിയുടെ അറസ്റ്റിലും ജാമ്യം കിട്ടിയതിലും രാഷ്ട്രീയമായി മറുപടി പറയേണ്ട അവസ്ഥയിലാണ് ഇടതു സർക്കാർ. ഇതിനിടെയാണ് അപ്പീല്‍ നീക്കത്തില്‍ എസ്‌ഐടിയുടെ മനം മാറ്റം.