video
play-sharp-fill

വിമാനത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സ്വർണ്ണം കടത്തിയതാരെന്ന് കണ്ടെത്താനായില്ല

വിമാനത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സ്വർണ്ണം കടത്തിയതാരെന്ന് കണ്ടെത്താനായില്ല

Spread the love

സ്വന്തം ലേഖകൻ

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

395 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് സംഭവം. ദുബായിൽനിന്ന് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ പിറകുവശത്തെ സീറ്റിനടുത്ത് പാനലിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണ്ണം.സ്വര്‍ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിരീക്ഷണം.

അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. അന്വേഷണ പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.