
ഓസ്ട്രേലിയ: വിലപിടിപ്പുള്ള വസ്തുക്കളും കല്ലുകളും ശേഖരിക്കാൻ ഏറെ താത്പര്യമുള്ള ഒരാളാണ് ഡേവിഡ് ഹോള്‍. 2015-ല്‍ ഡേവിഡ് ഹോളിന് ചുവന്ന നിറത്തിലുള്ള ഒരു പാറ ലഭിച്ചിരുന്നു. ഇതില്‍ സ്വർണമുണ്ടെന്ന് കരുതി വർഷങ്ങളോളമാണ് ഡേവിഡ് ഇത് സൂക്ഷിച്ച് വെച്ചത്. പിന്നീട് ഇത് പൊട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് കല്ലിന് പിന്നലെ ‘രഹസ്യം’ പുറത്തുവന്നത്.
വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ഈ കല്ല് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹം ആ കല്ല് മെല്‍ബണ്‍ മ്യൂസിയത്തിലേക്ക് കൊണ്ടു പോയി. അവിടെ വെച്ചാണ് ഡേവിഡ് ഹോള്‍ ആ സത്യം മനസ്സിലാക്കുന്നത്.
പരിശോധനയില്‍ മ്യൂസിയം വിദഗ്ധർ പാറ മേരിബറോ ഉല്‍ക്കയാണെന്ന് കണ്ടെത്തി. കണ്ടെത്തിയ പാർക്കിൻ്റെ പേരിലാണ് ഈ ഊല്‍ക്ക അറിയപ്പെടുന്നത്. 4.6 ബില്യണ്‍ വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ഊല്‍ക്കാ ശിലയ്ക്ക് 17 കിലോഗ്രാം ഭാരമുണ്ട്. 100-1,000 വർഷങ്ങള്‍ക്ക് മുൻപ് ഇത് ഭൂമിയില്‍ പതിച്ചതാകാമെന്നാണ് കണക്കാക്കപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവേഷകർ ഈ ഉല്‍ക്കയുടെ മൂല്യത്തെ അമൂല്യമെന്നാണ് വിശേഷിപ്പിച്ചത്. ലക്ഷങ്ങളാണ് ഇന്ന് ഇവയുടെ മൂല്യം. നിർണായകമായ നിരവധി കണ്ടുപിടുത്തങ്ങളിലേക്ക് വിരല്‍ചൂണ്ടാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.