
പാലിന്റെ രുചി ഇഷ്ടമില്ലാത്തവർക്കും മഞ്ഞൾ ചേർത്താൽ ബുദ്ധമുട്ടില്ലാതെ കുടിക്കാം. ഗോൾഡൻ മിൽക് എന്നാണ് ഇത് അറിയപ്പെടുന്നത്. നിറം കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ഈ പേര് ശരിയാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കേണ്ട 10 കാരണങ്ങൾ അറിയാം.
നല്ല ഉറക്കം ലഭിക്കുന്നു
പാൽ സ്വാഭാവികമായ ഉറക്കം നല്‍കുന്ന പാനീയമാണ്. ട്രിപ്ടോഫൻ എന്ന അമിനോ ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സെറൊട്ടോണിൻ, മെലട്ടോണിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നു, ഇവ നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ നാഡീവ്യവസ്ഥയെ ശാന്തമാക്കി എളുപ്പത്തിൽ ഉറക്കം വരാനും സഹായിക്കും.
സന്ധികള്‍ക്കും പേശികൾക്കും സംരക്ഷണം
മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. രാത്രിയിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് പേശീ വേദന, സന്ധി വേദന, ശരീരത്തിലെ മുറുക്കം, എന്നിവ കുറയ്ക്കുന്നു. ദിവസം മുഴുവൻ ശാരീരികാധ്വാനം ചെയ്തവർക്കും വാതരോഗമുള്ളവർക്കും ഈ പാനീയം ആശ്വാസം നൽകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിരോധശേഷി വർധിപ്പിക്കുന്നു
മഞ്ഞൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്ന ഔഷധമാണ്. ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇതിലുള്ളതിനാൽ അണുബാധയെ തടയാൻ ശരീരത്തിന് സാധിക്കുന്നു. നമ്മൾ ഉറങ്ങുന്ന സമയത്താണല്ലോ ശരീരത്തിലെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് ഈ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ചൂടുള്ള പാലും മഞ്ഞളും അകത്തെത്തെമ്പോഴേക്കും ദഹനം മെച്ചപ്പെടും. വയറുവേദനയും വയറുകമ്പിക്കലും ഭേദമാകാൻ സഹായിക്കുന്നു. രാത്രി ഈ പാനീയം കുടിക്കുന്നത് അന്നനാളം ശാന്തമാക്കുകയും വിഷമുക്തമാക്കുകയും ചെയ്യുന്നു.
ശരീരത്തെ വിഷമുക്തമാക്കുന്നു
മഞ്ഞൾ, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന് സുഖവും സന്തുലനവും പ്രദാനം ചെയ്യാന്‍ ഈ പാനീയത്തിനു കഴിയും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മഞ്ഞളിലുള്ള കുർക്കുമിൻ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കോ അതല്ലെങ്കിൽ പ്രിഡയബെറ്റിക് ആയവർക്കോ മിതമായ അളവിൽ കുടിക്കാവുന്ന ആരോഗ്യകരമായ പാനീയമാണ് ഇത്. ഉറക്കത്തിൽ ഷുഗർ കുറഞ്ഞുണ്ടാകുന്ന പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു.
ത്വക്ക് ആരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ ചർമത്തിലെ അണുബാധകള്‍ കുറയ്ക്കും. സ്ഥിരമായി മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നതിലൂടെ തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം ലഭിക്കും. കാരണം, ഈ പാനീയം ഹോർമോൺ ബാലൻസിനെ സഹായിക്കുന്നതിനാൽ ചർമത്തിന്റെ അകമേയുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് വഴി നല്ല ത്വക് ആരോഗ്യം ഉറപ്പാക്കാം.
സമ്മർദ്ദം കുറയ്ക്കുന്നു
ചെറുചൂടുള്ള പാല്‍ ശരീരത്തിനു നൽകുന്ന ആശ്വാസം മാത്രമല്ല, മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനുള്ള സംയുക്തങ്ങളും മഞ്ഞളിലുണ്ട്. രാത്രി ഈ പാനീയം കുടിക്കുന്നതുവഴി സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാത്രിയിൽ അത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നു
മഞ്ഞളിന്റെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ തൊണ്ടവേദന, ചുമ, കഫം തുടങ്ങിയവയ്ക്ക് ആശ്വാസം നൽകുന്നു. ചൂടുള്ള മഞ്ഞൾപാൽ ചുമയോ തൊണ്ടവേദനയോ ഉള്ളപ്പോൾ ആശ്വാസകരമായിരിക്കും. സൈനസ്, ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്കും ഈ പാനീയം മിതമായ തോതിൽ ഉപയോഗിക്കാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ രക്തക്കുഴലുകളിലെ വീക്കം കുറച്ച്, രക്തയോട്ടം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും ചെയ്യുന്നു. നല്ല ഭക്ഷണരീതിയോടും ജീവിതശൈലിയോടും ചേർത്തു വയക്കാൻ കഴിയുന്ന ഒരു ഡ്രിങ്ക് ആണിത്. ദീർഘകാലത്തിൽ ഇത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.