play-sharp-fill
ഗോൾഡൻ കായലോരവും മണ്ണടിഞ്ഞു ;ദൗത്യം പൂർണം ; നാലിൽ നാലും നാമാവശേഷം

ഗോൾഡൻ കായലോരവും മണ്ണടിഞ്ഞു ;ദൗത്യം പൂർണം ; നാലിൽ നാലും നാമാവശേഷം

 

സ്വന്തം ലേഖിക

കൊച്ചി: ഗോൾഡൻ കായലോരം ഫ്ളാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകർത്തു. 2.28 ന് മൂന്നാം സൈറൺ മുഴങ്ങി പിന്നാലെ 2.30ന് ഗോൾഡൻ കായലോരം തകർന്നടിഞ്ഞു. തകർക്കുന്ന നടപടിയുടെ ഭാഗമായി 26 മിനിറ്റ് വൈകി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. പിന്നാലെ 2.19ന് രണ്ടാമത്തെ സൈറൺ മുഴക്കിയിരുന്നു.


മരടിൽ നിയമം ലംഘിച്ച് നിർമിച്ച വിവാദ ഫ്ളാറ്റുകളിൽ അവസാനത്തേതായ ഗോൾഡൻ കായലോരവും സിമന്റുകൂനയായി. ഇതോടെ കേരളത്തെ ആകാംക്ഷയിൽ നിർത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കൽ ദൗത്യമായമിഷൻ മരട് പൂർണം.സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാലെണ്ണം അങ്ങനെ പൊളിഞ്ഞടുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 നിലയുള്ള ഗോൾഡൻ കായലോരം തകർന്നുവീണിട്ടും മീപത്തുണ്ടായിരുന്ന അംഗനവാടിക്ക് കേടുപാടുകൾ സംഭവിച്ചില്ല.

ഗോൾഡൻ കായലോരത്തിൽ മൊത്തം 40 അപ്പാർട്ടുമെന്റുകളാണ് ഉള്ളത്.നാലുഫ്ളാറ്റുകളിൽ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോൾഡൻ കായലോരം ആയിരുന്നു.