ഗോൾഡൻ കായലോരം പൊളിക്കുന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത് : കളക്ടർ എസ് സുഹാസ്
സ്വന്തം ലേഖകൻ
കൊച്ചി: ഇനി പൊളിക്കാനുള്ള ഗോൾഡൻ കായലോരമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് സബ് കലക്ടർസ്‌നേഹിൽ കുമാർ സിങ് അറിയിച്ചു.
മരടിലെ രണ്ടാംഘട്ട ഫ്‌ളാറ്റ് പൊളിക്കലിനു പൂർണസജ്ജമാണ്, എന്നാൽ ഗോൾഡൻ കായലോരം പൊളിക്കുന്നത് അൽപം വെല്ലുവിളിയുള്ളതാണ്. മറ്റു കെട്ടിടങ്ങൾ പോലെ അല്ല. ആ ഫ്‌ളാറ്റ് വിഭജിച്ച ശേഷമാകും തകർക്കുകയെന്നുംഎറണാകുളം കലക്ടർ എസ്. സുഹാസും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു ഫ്‌ളാറ്റുകളിൽ നടത്തുന്ന ഇംപ്ലോഷൻ സാങ്കേതിക വിദ്യ ഇവിടെ പ്രയോഗിക്കില്ല, കെട്ടിടം രണ്ടായി പിളർത്തിയിട്ടാകും പൊളിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് പൊളിക്കുന്നതിനാൽ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.രാവിലെ എട്ടുമണി മുതൽ വൈകുന്നേരം നാല് വരെയാണു നിരോധനാജ്ഞ.
എച്ച്2ഒ ഫ്‌ലാറ്റും ആൽഫാ സെറീൻ ഇരട്ട കെട്ടിടങ്ങളും, ജെയ്ൻ കോറൽ കോവും വിജയകരമായി തകർത്തിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഗോൾഡൻ കായലോരവും സ്‌ഫോടനത്തിൽ തകർക്കാൻ തീരുമാനിച്ചിരിക്കുന്നത്.അധികൃതർ തന്നെ ആശങ്കയുണ്ടെന്ന് അറിയിച്ചതോടെ ഗോൾഡൻ കായലോരം തകർക്കുന്നത് കാണാൻ ആകാംക്ഷയിലാണ് മരട് നിവാസികൾ.