video
play-sharp-fill

സ്വർണ്ണക്കടത്ത്; 19 കാരി പോലീസ് പിടിയിൽ; സ്വർണ്ണം കടത്തിയത് അടിയിലിട്ടിരുന്ന വസ്ത്രത്തിൽ തുന്നിച്ചേർത്ത്;കാസർകോട് സ്വദേശിനിയാണ് പിടിയിലായത്; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വർണ്ണം.

സ്വർണ്ണക്കടത്ത്; 19 കാരി പോലീസ് പിടിയിൽ; സ്വർണ്ണം കടത്തിയത് അടിയിലിട്ടിരുന്ന വസ്ത്രത്തിൽ തുന്നിച്ചേർത്ത്;കാസർകോട് സ്വദേശിനിയാണ് പിടിയിലായത്; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വർണ്ണം.

Spread the love

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19കാരി പിടിയിൽ. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിനി ഷഹലയാണ് പിടിയിലായത് .മേൽ വസ്ത്രത്തിന് അടിയിൽ ധരിച്ചിരുന്ന ഉടുപ്പിൽ തുന്നിച്ചേർത്ത നിലയിൽ 1,884 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. ഒരു യുവതി സ്വർണവുമായി എത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാൻ ശ്രമിച്ചു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉൾ വർഷത്തിനുള്ളിൽ ഒരു കോടിയുടെ രൂപയുടെ സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് കസ്റ്റംസിനെ വിവരമറിയിച്ചു.