സ്വർണകവർച്ചാ കേസ്; തിരുവനന്തപുരത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വര്‍ണ കവര്‍ച്ച കേസില്‍ കര്‍ണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂരിലാണ് സംഭവം.

പൊലീസ് പ്രതിയുമായി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ നിന്നാണ് വിനോദ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയാണ് വിനോദ്.

കര്‍ണാടക പൊലീസിന്റെ പരാതിയില്‍ വിനോദിനെ കണ്ടെത്താന്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.