
കോട്ടയം: പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണങ്ങൾ പണം നൽകി തിരിച്ചെടുത്ത് വിൽക്കുവാൻ സഹായിക്കാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.
മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയായിൽ നൽകിയ പരസ്യത്തിലുള്ള ഫോൺ നമ്പരിൽ വിളിച്ച് തന്റെ 128 ഗ്രാം സ്വർണ്ണം എരുമേലി കെഎൽഎം ബാങ്കിൽ പണയം വെച്ചിട്ടുണ്ടെന്നും, അത് തിരിച്ചെടുക്കുവാൻ പണം നൽകണമെന്നും, തിരിച്ചെടുക്കുന്ന സ്വർണ്ണം വിൽക്കുന്നതിനായി ഇയാൾക്ക് നൽകാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച്, യുവാവിനോടൊപ്പം
എരുമേലിയിലുള്ള കെഎൽഎം ബാങ്കിന് സമീപമെത്തി, പരാതിക്കാരന്റെ കയ്യിൽ നിന്നും 9,00,000/- രൂപാ വാങ്ങിയെടുത്ത ശേഷം, ബാങ്കിൽ 1-ാ പ്രതിയുടെ അയവാസിയായ സ്റ്റാഫാണെന്നും, അതിനാൽ പരാതിക്കാരൻ 1-ാ പ്രതിയോടൊപ്പം ബാങ്കിനുള്ളിൽ വരേണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കിലേയ്ക്കുള്ള വഴിയിൽ നിർത്തിയശേഷം ബാങ്കിൽ പോകുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരു വഴിയിലൂടെ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ എരുമേലി പോലീസ് പ്രതികളെ കണ്ണൂർ ഇരിട്ടിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.




