
കല്യാണവീട്ടിൽ നിന്ന് 30 പവൻ സ്വർണം മോഷണം പോയ കേസ്; വരന്റെ ബന്ധുവായ സ്ത്രീ പിടിയിൽ ; സ്വർണ്ണം കണ്ടാൽ ഭ്രമം തോന്നിയാണ് മോഷ്ടിച്ചതെന്ന് യുവതിയുടെ വിചിത്ര മൊഴി! പിടിക്കപ്പെടുമെന്നായപ്പോൾ ആഭരണങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടുമുറ്റത്ത് ഉപേക്ഷിച്ചിരുന്നു
കണ്ണൂർ: കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസിൽ പ്രതി പിടിയിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി പൊലീസ് കസ്റ്റഡിയിലാണ്.
സ്വര്‍ണം കണ്ടാൽ ഭ്രമം തോന്നിയാണ് മോഷണമെന്നാണ് യുവതിയുടെ മൊഴി. കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു കൊണ്ടുവെച്ചുവെന്നും യുവതി പറയുന്നു.
ചൊവ്വാവ്ച രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.
Third Eye News Live
0