
കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാർട്ടേഴ്സിലെ സ്വർണക്കവർച്ച അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസ്.
കഴിഞ്ഞ ദിവസം തൃശൂരിലും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാങ്ങാനത്തും നടന്ന മോഷണങ്ങളുമായി പുതുപ്പള്ളിയിലെ സംഭവത്തിന് സാമ്യമുണ്ടെന്നും കണ്ടെത്തൽ.
മോഷണം നടന്ന ക്വാർട്ടേഴ്സുകളിൽ എത്തി പൊലീസ് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. ഈ ഭാഗത്തെ റോഡിലെ സിസിടിവി ദൃശ്യങ്ങളും ടവർ വിവരങ്ങളും ശേഖരിക്കാൻ നടപടി ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ മോഷണത്തിലെ സമാനതകൾ കണ്ടെത്തിയതിനാൽ അന്വേഷണ സംഘത്തിൽനിന്നു ജില്ലാ പൊലീസ് വിവരം തേടി. സംസ്ഥാനത്ത് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.



