
കോട്ടയം: ഹോസ്പിറ്റൽ വാർഡിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു പ്രതി പിടിയിൽ.
തിരുവനന്തപുരം മണ്ണൂർക്കര കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിന്സമീപം ചെമ്മണ്ണംകുഴി വീട്ടിൽ അമീർ ഹംസ (56) ആണ് കോട്ടയം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായത്.
എസ് എച്ച് മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നാലാം നിലയിലെ മുറിയിൽ നിന്നും പനച്ചിക്കാട് സ്വദേശിയായ യുവതി കുഞ്ഞുമായി മരുന്ന് വാങ്ങുന്നതിനായി മുറിയിൽ നിന്നും പുറത്ത് പോയ സമയം പ്രതി മുറിയിൽ അതിക്രമിച്ച് കയറി യുവതി ഷോൾഡർ ബാഗിൽ സൂക്ഷിച്ച് വച്ചിരുന്ന കുട്ടിയുടെ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കൈ ചെയിൻ, 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാല, ഉൾപ്പെടെ ഏകദേശം 1,25,000 രൂപയുടെ സ്വർണ്ണ ആഭരണങ്ങളും ആധാർ കാർഡ്, ഐഡൻറിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ പല ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.



