video
play-sharp-fill
മാല മുക്കുപണ്ടവും കൊളുത്ത് സ്വർണവും..! സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി സ്വർണം വാങ്ങി മുങ്ങും; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ

മാല മുക്കുപണ്ടവും കൊളുത്ത് സ്വർണവും..! സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി സ്വർണം വാങ്ങി മുങ്ങും; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം : സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി പകരം സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ
അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കൊല്ലത്തെ ഒരു ജൂവല്ലറിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാ‍ർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണം പകരമായി ഇയാൾ വാങ്ങിയെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത്. ഉച്ചയോടെ ഇതേ ജുവലറിയുടെ കൊല്ലത്തെ ശാഖയിലെത്തി പ്രതി സമാന രീതിയിൽ തട്ടിപ്പിന് ശ്രമിച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ജീവനക്കാർ സംശയം പ്രകടിപ്പിച്ചതോടെ പ്രതി കടന്നു കളഞ്ഞു. 

തുടർന്ന് പൊലീസിൽ ജുവലറി ജീവനക്കാർ വിവരം അറിയിച്ചു. വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കരുനാഗപ്പള്ളിയിൽ നിന്നും അങ്കിതിനെ പൊലീസ് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും വിവിധ ജൂവല്ലറികളിൽ നിന്ന് തട്ടിയെടുത്ത 20 പവനിലേറെ സ്വർണം പോലീസ് കണ്ടെത്തി. തട്ടിപ്പിനായി കരുതിവച്ചിരുന്ന 25 പവനിലേറെ മുക്കുപണ്ടവും പിടികൂടി. കഴിഞ്ഞ ഒരു വർഷമായി നിരവധി ജൂവല്ലറികളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദാമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

കാണാൻ സുന്ദരൻ, സുമുഖൻ. മാന്യമായ വസ്ത്രധാരണം, ആരെയും വീഴ്ത്തുന്ന സംസാര ശൈലി. ആകർഷകമായ പെരുമാറ്റം. ഇതൊക്കെയായിരുന്നു അങ്കിത് സോണി എന്ന തട്ടിപ്പുകാരന്റെ ആയുധം. കേരളത്തിലെ വിവിധ ജ്വല്ലറികളിൽ കടന്നുചെന്ന അങ്കിത് സോണി തന്റെ കൈവശമുള്ള സ്വർണം വിൽക്കും. പകരം ജ്വല്ലറിയിൽ നിന്ന് പുതിയ സ്വർണവുമായി മടങ്ങും. പതിറ്റാണ്ടുകളായി സ്വർണം കൈകാര്യം ചെയ്യുന്നവർക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത വിധമുള്ള തട്ടിപ്പായിരുന്നു ഇയാൾ നടത്തിവന്നിരുന്നത്.