31 പവൻ സ്വർണവും വെള്ളിയും മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നേപ്പാൾ അതിർത്തിയിൽ നിന്നും പോലീസ് പിടികൂടി

Spread the love

 

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും കവര്‍ന്ന കേസിലെ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24) യാണ് കോഴിക്കോട് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

 

കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക ടീം നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖ് പിടിയിലാകാനുണ്ട്.

 

കഴിഞ്ഞ ജൂലൈ ആറിനാണ് ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജ്വല്ലറി വര്‍ക്സില്‍ കവര്‍ച്ച നടന്നത്. ഇസാഖ് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. ആറാം തീയതി പുലര്‍ച്ചെ ഇയാള്‍ മിനാറുല്‍ ഹഖുമായി ചേര്‍ന്ന് ജ്വല്ലറിയുടെ പിന്നിലെ ചുമര്‍ തുരന്ന് അകത്തു കയറി മോഷണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group