തൃക്കരിപ്പൂരില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച ; 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പരാതി

Spread the love

Go back

Your message has been sent

Warning
Warning
Warning
Warning

Warning.

തൃക്കരിപ്പൂർ :തൃക്കരിപ്പൂരില്‍ ചന്തേര പൊലിസ് സ്റേഷൻ പരിധിയിലെ മാണിയാട്ട് വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയതായി പരാതി.

മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു.രാത്രി 10 ന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.4,90,000 വിലമതിക്കുന്ന നെക്ലേസ്, 1,75,000 രൂപയുടെ നെക്ലേസ്, 5,60,000 രൂപയുടെ വളകള്‍, 2,05,000 രൂപയുടെ മോതിരങ്ങള്‍, 35,000 രൂപ വിലവരുന്ന ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. സി.സി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group