
കണ്ണൂർ: വിവാഹദിനത്തില്‍ നവവധു അണിഞ്ഞ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി.
കണ്ണൂർ കരിവെള്ളൂർ പലിയേരിയിലെ എ കെ അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർ എസ് സുധിയുടെ 30 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
മേയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിനുശേഷം അർജുന്റെ വീട്ടിലെ മുകള്‍ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. 20 ലക്ഷം രൂപയിലധികമാണ് ആഭരണങ്ങളുടെ മൂല്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ല എന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മേയ് ഒന്നിന് വൈകിട്ട് ആറ് മണിക്കും മേയ് രണ്ടിന് രാത്രി ഒൻപത് മണിക്കും ഇടയിലുള്ള സമയത്താണ് ആഭരണങ്ങള്‍ മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. പയ്യന്നൂർ പൊലീസ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.