
അടച്ചിട്ട വീടിന്റെ ഓട് പൊളിച്ച് അകത്തുകയറി മോഷണം; അലമാരയുടെ അടിയിൽ പെട്ടികളിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷത്തോളം വിലവരുന്ന സ്വർണം കവർന്നു
കോഴിക്കോട്: വീടിന്റെ ഓട് പൊളിച്ച് 25 പവൻ സ്വർണം മോഷ്ടിച്ചു. മുക്കം കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച രാത്രി എട്ടിനും പത്തിനുമിടയിലായിരുന്നു സംഭവം. സെറീനയും കുടുംബവും ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയിരിക്കുകയായിരുന്നു.
ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് റൂമിലെ അലമാരയുടെ ചുവട്ടിൽ പെട്ടികളിൽ സൂക്ഷിച്ച സ്വർണം കവരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബൈക്ക് യാത്രികനെ തടഞ്ഞ് ഒരു കിലോയിലേറെ തൂക്കമുള്ള സ്വര്‍ണക്കട്ടി കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍; .നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നത്; മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി
കോഴിക്കോട്: ബൈക്ക് യാത്രികനെ തടഞ്ഞ് ഒരു കിലോയിലേറെ തൂക്കമുള്ള സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍.
കക്കോടി മൂട്ടോളി സ്വദേശി കെ.കെ. ലതീഷിനെയാണ് (37) കസബ പൊലീസ് അറസ്റ്റു ചെയ്തത്.
സെപ്റ്റംബര്‍ 20ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം.നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടംകുളം ജൂബിലി ഹാളിനു സമീപം ലിങ്ക് റോഡിലെ സ്വര്‍ണ ഉരുക്കുശാലയില്‍ നിന്നും മാങ്കാവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വര്‍ണം ബംഗാള്‍ വര്ധമാന് സ്വദേശി റംസാന് അലിയില്‍ നിന്നാണ് സംഘം കവര്‍ന്നെടുത്തത്.
കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷാണ് കേസ് അന്വേഷണം നടത്തുന്നത്.
പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ചില സൂചനകളില്‍ നിന്നാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്.