video

00:00

Default Image

സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേകൻ

കണ്ണൂർ: സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം.കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 15.02 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കാസർകോട് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്്ച പുലർച്ചെ 5.25 ന് ദുബൈയിൽനിന്ന് ഗോഎയർ വിമാനത്തിലാണ് ഫൈസലെത്തിയത്. ഗുളിക രൂപത്തിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയ കസ്റ്റംസ് ചെക്കിംഗ് പരിശോധനയ്ക്കിടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈ.യിൽ നിന്നും 379 ഗ്രാം സ്വർണം കണ്ടെത്തി. ഇയാളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു വരികയാണ്.