play-sharp-fill
മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ;  പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച്

മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മന്ത്രിസഭായോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി.


സെക്രട്ടറിയേറ്റിനുള്ളിൽ നിലനിൽക്കുന്ന കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു പുലർച്ചെ 2.15ന് ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കേസിൽ മുഖ്യകണ്ണികളായ സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു.

എന്നാൽ ശിവശങ്കറിനെ ഇനിയും അധികൃതർ ചോദ്യം ചെയ്യുമോയെന്നും വ്യക്തമല്ല.