video
play-sharp-fill

സ്വർണ്ണക്കടത്ത് കേസ് : സ്വർണ്ണക്കടത്ത് കാരുടെ സ്വന്തം ജഡ്ജി കുടുക്കിലേക്ക്: സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മുൻ ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷണത്തിൽ: സ്വപ്നക്കുടുക്കിൽ ജഡ്ജിയും

സ്വർണ്ണക്കടത്ത് കേസ് : സ്വർണ്ണക്കടത്ത് കാരുടെ സ്വന്തം ജഡ്ജി കുടുക്കിലേക്ക്: സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മുൻ ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷണത്തിൽ: സ്വപ്നക്കുടുക്കിൽ ജഡ്ജിയും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് സർക്കാരിനെ പിടിച്ച് കുലുക്കുമ്പോൾ കുടുങ്ങുന്നത് വമ്പൻമാരും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് പിന്നാലെ ഏറ്റവും ഒടുവിൽ കുടുങ്ങിയത് മുൻ ഹൈക്കോടതി ജഡ്ജി തന്നെയാണ്.

കേരളാ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എൻഐഎ നിർദേശം നൽകി. വിദേശത്തു നിന്നും അനധിക‌ൃതമായി ഉണ്ടായിട്ടുളള ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയിലെ ഒരു സ്കൂളിന്‍റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സൂചന. മുന്‍ ജഡ്ജിയായ ഇദ്ദേഹം കൂടി അംഗമായ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം. സ്കൂളിന് വഴിവിട്ട ആനുകൂല്യത്തിന് സഹായം നൽകിയെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ട്രസ്റ്റിലേക്ക് നീങ്ങിയത്.

ഈ സ്കൂളിനു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണവും നടപടിയിലേക്കു നയിച്ചു. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെ കൊൽക്കത്തയിലെ സ്വർണ മാഫിയയിലെ കണ്ണി എന്ന സംശയത്തിൽ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ ജഡ്ജി സർവീസിലായിരുന്ന വേളയിൽ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. അന്ന് വിവാദമായ ഒരു വമ്പൻ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീർപ്പ് കൽപ്പിച്ചതിനെ തുടർന്നായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്ത ശേഷം വിദേശഫണ്ടിങ്ങുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനകളാണ് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംശയത്തിന്റെ നിഴലിലാക്കിയത്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണത്തിൽ പങ്കാളിയുമായിരുന്നിട്ടുണ്ട്. ജഡ്ജിയാവുന്നതിന‌ു മുൻപ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്ന ഇദ്ദേഹം വിരമിച്ചതിനു ശേഷം കൊച്ചി നഗരത്തില്‍ തന്നെയാണ് താമസം.

സ്വർണക്കടത്തിന് പിന്നിൽ ഹവാല, കള്ളപ്പണ ഇടപാടുകൾ ഉണ്ടെന്നും ഭീകര ബന്ധമുള്ളതായി സംശയമുണ്ടെന്നുമുള്ള തരത്തിലാണ് എൻഐഎ അന്വേഷണം.