play-sharp-fill
ഈ ശിവശങ്കരൻ വാ തുറന്നാൽ നുണ മാത്രമെ പറയു; സാറിന് സ്വപ്ന മാഡത്തിനൊപ്പം ജോയിന്റ് ബാങ്ക് ലോക്കർ വരെയുണ്ട്; എന്നിട്ട് കുറച്ച് ദിവസം മുമ്പ് പറഞ്ഞു ഒന്നും അറിയാൻ മേല… ഓർമ്മയില്ല എന്നൊക്കെ; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിർണ്ണായക മൊഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിർണായക മൊഴി. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി.

ഇതോടെ ശിവശങ്കർ ഇതുവരെ അന്വേഷണ സംഘത്തോട് പറഞ്ഞ മൊഴിയെല്ലാം കള്ളമാണെന്ന് എന്ന് തെളിഞ്ഞു. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നതെന്നും ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത്.

ചാർട്ടേഡ് അക്കൗണ്ടിന്റെ വെളിപ്പെടുത്തൽ ദുരൂഹത സൃഷ്ടിക്കുകയാണ്. സ്വപ്ന സുരേഷിനോട് ശിവശങ്കറിന്‌ സാമ്പത്തിക ഇടപാടുകളും ഉള്ളതായാണ് ഇതുവഴി വ്യക്തമാകുന്നത്.