video
play-sharp-fill

മകന് പിന്നാലെ അമ്മയും അകത്തേയ്‌ക്കോ…? സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ 1.13 ലക്ഷത്തിന്റെ  ഐഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈവശം ; സ്വർണ്ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തി: ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിലൊന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കൈവശം. ഇതുമായി ബന്ധപ്പെട്ട് വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി.

അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പൻ നൽകിയ ആറ് ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് സിംകാർഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു ഈ ഫോണിന്റെ വില.

ആറ് ഐഫോണുകൾ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയിരുന്നു. അഞ്ച് ഐഫോണുകൾ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിനോദിനിയുടെ കൈവശം ഉണ്ടായിരുന്നത് കോൺസൽ ജനറലിന് നൽകിയെന്നു പറയപ്പെടുന്ന ഫോണാണ്.