video
play-sharp-fill

സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി;കെട്ടിയിട്ട നിലയിലുള്ള യുവാവിന്റെ ഫോട്ടോ ബന്ധുക്കൾക്ക് അയച്ചു നൽകി; പണം ആവശ്യപ്പെട്ടും നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണി; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

മെയ്‌ മാസത്തിലാണ് ഇയാൾ ദുബായിൽ നിന്നും നാട്ടിൽ എത്തിയത്. സ്വര്‍ണക്കടത്ത് സംഘം പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതായി ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ പെരുവണ്ണാമുഴി പോലീസിൽ പരാതി നൽകി.