video
play-sharp-fill
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ എൻഐഎ കോടതിയിൽ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതിയെ എൻഐഎ കോടതിയെ അറിയിച്ചു.

”swapna haad causal association with cm’ എന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയ്ക്ക പുറമെ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്തബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എല്ലാമെല്ലാമായിരുന്നു സ്വപ്ന. ശിവശങ്കറിൽ നിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. ശിവശങ്കർ തന്റെ അഭ്യുദയകാംഷിയായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയെന്ന് എൻഐഎ പറയുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ ആവശ്യപ്പെടാനും ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ ഇതുകേട്ടില്ലെന്നും എൻഐഎ പറഞ്ഞു. യുഎഇ കോൺസുലേറ്റിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടായിരുന്നു.

സ്വപ്നയില്ലാതെ കോൺസുൽ ജനറലിന്റെ പ്രവർത്തനം പോലും നടന്നിരുന്നില്ല. രാജി വച്ച ശേഷവും പ്രതിമാസം 1000 ഡോളർ പ്രതിഫലത്തിൽ സ്വപ്ന കോൺസുലേറ്റിൽ പ്രവർത്തിച്ചു. സ്വപ്നയ്ക്ക് വിദേശത്തും വലിയ ബന്ധങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, സമ്ബൂർണ്ണ കേസ് ഡയറി എൻഐഎ.ഹാജരാക്കിയിട്ടില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. കേസ് ഡയറി ലഭ്യമാക്കാൻ അപേക്ഷ നൽകിയിരുന്നു. അപൂർണ്ണ കേസ് ഡയറി സമർപ്പിച്ചു കൊണ്ട് കേസ് അട്ടിമറിക്കാനും എൻഐഎ ശ്രമിക്കുന്നുണ്ട്.