video
play-sharp-fill
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുമോ അതോ സാക്ഷിയാക്കുമോ…? ചോദ്യം ചെയ്യലിനായി  തിങ്കളാഴ്ച  എൻ.ഐ.എ ഓഫിസിൽ ഹാജരാവാനിരിക്കെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ മുൻകൂർ ജാമ്യത്തിന്  ശ്രമിക്കുന്നതായി സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും. അതേസമയം ചോദ്യം ചെയ്യലിനിന് ഹാജരാവാനിരിക്കെ ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചന.

സ്വർണ്ണക്കടത്ത് കേസിൽ തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്താനിരിക്കെയാണ് ശിവശങ്കർ ജാമ്യത്തിനായി ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കർ എൻഐഎയോടും ആവർത്തിച്ച് പറഞ്ഞിരുന്നു. തിരുവനന്തപുരം പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കർ മൊഴി നൽകിയത്.

കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാവാനിരിക്കെയാണ് മുൻകൂർ ജാമ്യഹർജി നൽകാനുള്ള നീക്കം എം ശിവശങ്കർ ആരംഭിച്ചിരിക്കുന്നത്.