സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ : സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ്
2014 ൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന മുഹമ്മദ് ഫയാസ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി. മോഹനനെ കണ്ട് തിരിച്ചിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സിപിഎം കൊലയാളി സംഘങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരാണ്. കഴിഞ്ഞ വർഷം കൊടി സുനി ഖത്തറിലുള്ള മലയാളിയെ ജയിലിൽ നിന്ന് വിളിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരുന്നു.
തുടർന്ന് ജയിലിൽ റെയ്ഡ് നടത്തി കുറെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെങ്കിലും ഈ ഫോണുകളിൽ നിന്ന് ഉണ്ടായ കോളുകൾ പരിശോധിക്കണമെന്ന ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല.
കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രത മാർച്ചിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കോടികൾ വിലമതിക്കുന്ന കൂപ്പർ കാറിലാണ് തമ്ബുരാൻ എഴുന്നള്ളിയത്.
മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടയ്ക്കിടെയുള്ള ഗൾഫ് സന്ദർശനത്തിൽ കേരളത്തിനോ പ്രവാസികൾക്കോ നയാ പൈസയുടെ ഗുണം ഉണ്ടായിട്ടില്ലെങ്കിലും സിപിഎമ്മിന് കാര്യമായി ഗുണം ചെയ്യുന്നുണ്ട് എന്നാണ് കരുതേണ്ടത്.
സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണ്. അൽപം മുമ്ബ് തിരുവനന്തപുരത്തെ ഒരു ആധ്യാത്മിക കേന്ദ്രത്തിൽ പുത്രൻ സ്വപ്ന സുരേഷിനെ സംരക്ഷിച്ചിരുന്നു. കസ്റ്റംസ് വിവരമറിഞ്ഞ് എത്തിയപ്പേഴേക്കും തിരുവനന്തപുരത്തെ മറ്റൊരു ബാർ ഹോട്ടലിലേക്ക് കഥാനായികയെ മാറ്റിയതായാണ് അറിയുന്നത്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലാണ്. മറുപടി പറഞ്ഞേ മതിയാകൂ. വർഷങ്ങളായി കൂടെയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ചെയ്യുന്നതൊന്നും താൻ അറിയുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പച്ചക്കള്ളമാണ്.
#ഇരട്ടച്ചങ്കൻകള്ളനാണ്