സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി : തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിസിടിവി ഇല്ലെന്ന് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച് സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവള പരിസരത്ത് സിസിടിവിയില്ലാത്തത് കൊണ്ട് ദൃശ്യങ്ങൾ കിട്ടില്ലെന്ന് പൊലീസ് കസ്റ്റംസ് അധികൃതരെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കസ്റ്റംസ് ക്ലിയറൻസ് ഏജന്റ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത വരികെയാണ. രണ്ട് ദിവസം മുൻപാണ് കസ്റ്റംസ് പൊലീസിനോട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർഗോ പരിസരത്ത് ആരൊക്കെ വന്നു എന്നറിയാനായിരുന്നു പ്രധാനമായും സിസിടിവി പരിശോധന. ആ മേഖലയിൽ സിസിടിവി ഇല്ലെന്നാണ് പൊലീസ് കസ്റ്റംസ് അധികൃതരെ അറിയിച്ചിരിക്കുന്നത്. കുറച്ച് ദൂരെയുള്ള സിസിടിവിയുണ്ടെങ്കിലും അതിലെ ദൃശ്യങ്ങൾ വ്യക്തമല്ലെന്നാണ് അറിയുന്നത്.
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ എഫ്‌ഐആർ പുറത്തായി. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസിൽ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസൽ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് എന്നിവാരാണുള്ളത്.
നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകൾ ചുമത്തിയതായാണ് എൻ.ഐ.എ ഹൈക്കോടതിയിൽ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചിട്ടുണ്ട്.