video
play-sharp-fill
അടിവസ്ത്രത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ

അടിവസ്ത്രത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ

 

സ്വന്തം ലേഖിക

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 92 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് സ്വദേശി പുല്ലത്ത് നിയാസ്, അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ നിയാസിൽ നിന്ന് 1.4 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്‌. എമർജൻസി ലാമ്പിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നെത്തിയ ഇർഷാദിൽ നിന്ന് ലഗേജിൽ ഒളിപ്പിച്ച 22 ലക്ഷം രൂപയുടെ 666 ഗ്രാം സ്വർണമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷഫീക്കിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 888 ഗ്രാം സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. 22 ലക്ഷം രൂപയുടെ 665 ഗ്രാം സ്വർണം ഇതു വേർതിരിച്ചെടുത്തപ്പോൾ കിട്ടിയതായി അധികൃതർ പറഞ്ഞു.