സ്വർണ്ണവേട്ട : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴര കിലോ സ്വർണ്ണം പിടികൂടി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ടു സംഘങ്ങളിൽ നിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 7.5 കിലോ സ്വർണമാണ് പിടികൂടിയത്.

ബുധനാഴ്ച രാവിലെ കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്രാ സ്വദേശികളിൽ നിന്ന് അഞ്ചരക്കിലോ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. രണ്ട് കോടി എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ യുവതിയിൽ നിന്ന് ഡി.ആർ.ഐ രണ്ട് കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്. 116 ഗ്രാം വീതമുള്ള 17 ബിസ്‌കറ്റുകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. അറസ്റ്റിലായവർക്ക് സ്വർണ കടത്ത് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.