play-sharp-fill
സ്വർണ്ണ കള്ളക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണ്ണം

സ്വർണ്ണ കള്ളക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണ്ണം

സ്വന്തം ലേഖകൻ

കോഴിക്കോട്: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു.

സ്വർണ്ണം പിടിച്ചെടുത്തതിന് പിന്നാലെ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്ത സ്വർണ്ണം മിശ്രിത രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലുമായിരുന്നു. മലപ്പുറം സ്വദേശി ടി പി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവളളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് കാർഗോ വഴി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനം കൈവന്നതോടെ പശ്ചാത്തലത്തിൽ കേസ് എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്.