
വീണ്ടും സ്വർണ്ണ വേട്ട : പിടിയിലായത് അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണം
സ്വന്തം ലേഖിക
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 65 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. മസ്‌കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി ടി.പി നൗഷാദാണ് കസ്റ്റംസിന്റെ പിടിയിലായത്.വിമാനം ഇറങ്ങി വന്ന നൗഷാദ് ഉള്ളിൽ മൂന്നു അടിവസ്ത്രം ധരിച്ചാണ് ഇറങ്ങി വന്നത്.സംശയം തോന്നിയ കസ്റ്റം ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്‌ലിലെ സ്വർണ്ണം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകളിലുള്ള രണ്ട് അടിവസ്ത്രങ്ങളിൽ പേസ്റ്റ് രൂപത്തിലാക്കി സ്വർണ്ണം തേച്ച് പിടിരപ്പിച്ചിരിക്കുകയായിരുന്നു.ഏകദേശം 65 ലക്ഷം രൂപ വില വരുന്ന 1675 ഗ്രാം സ്വർണ്മംാണ് പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ട് കെ. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ ഇൻസ്പെക്ടർമാരായ പ്രശാന്ത്, അശോക് കുമാർ, യഥു, മനീഷ്, രാജു, ഹെഡ് ഹവീൽദാർമാരായ ശ്രീരാജ്, സുമാവതി എന്നിവരും ഉണ്ടായിരുന്നു.