കോളിളക്കം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ ഇൻവിസിബിൾ ഇൻഫോർമർക്ക് ലഭിക്കുക 45 ലക്ഷം രൂപ ; ശിവശങ്കറിന്റെയും സ്വപ്നയുടെയും വിധി മാറ്റിയ വിവരം കൈമാറിയത് ആരെന്ന് അറിയാവുന്നത് കസ്റ്റംസ് കമ്മീഷണർക്ക് മാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസ് ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനും കൂടുതല്‍ ആഘാതം സൃഷ്‌ടിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും.
സ്വപ്‌ന സുരേഷില്‍ തുടങ്ങിയ അന്വേഷണം 114 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിലേക്ക് വരെ എത്തി. എന്‍ഫോഴ്‌സ്മെന്റിന്റെ കസ്‌റ്റഡിയിലുള്ള ശിവശങ്കറില്‍ നിന്ന് കൂടുതല്‍ വിവിരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ദിവസവും അന്വേഷണ സംഘം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതെല്ലാം നടക്കുമ്പോഴും അണിയറയിൽ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി നല്‍കിയ ‘ഇന്‍വിസിബിള്‍ ഇന്‍ഫോമർ ആനന്ദത്തിലാണ്.
സ്വര്‍ണക്കടത്തിനെക്കുറിച്ചു കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക്, ഒരു ഗ്രാമിന് 150 രൂപ എന്ന കണക്കില്‍ കസ്റ്റംസ് പ്രതിഫലം നല്‍കാറുണ്ട്.സ്വർണ്ണക്കടത്ത് കേസിൽ
45 ലക്ഷം രൂപയാണ് കസ്‌റ്റംസ് ഇൻവിസിബിൾ ഇൻഫോർമർക്ക് പ്രതിഫലമായി നല്‍കുക.
ആദ്യ ഘട്ടത്തില്‍ പകുതി തുക നല്‍കും. ബാക്കി തുക കേസ് നടപടി പൂര്‍ത്തിയായ ശേഷം കൈമാറും. അതനുസരിച്ച് 22.50 ലക്ഷം രൂപ ഇന്‍ഫോമര്‍ക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണു പ്രതിഫലം അനുവദിക്കുന്നത്. രഹസ്യ വിവരം നല്‍കിയ വ്യക്തി ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി, കറന്‍സിയായിട്ടാണു തുക കസ്റ്റംസ് കൈമാറുക.
അതേസമയം ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നല്‍കുന്ന തുകയ്ക്കു നികുതി ബാധകമല്ല.
സ്വർണ്ണകടത്ത് വിവരം കൈമാറിയത് ആരാണെന്നുള്ള വിവരങ്ങള്‍ കസ്റ്റംസ് കമ്മിഷണര്‍ക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. കമ്മിഷണര്‍ക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഗോ വിഭാഗം അസി. കമ്മിഷണര്‍ രാമ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.