play-sharp-fill
സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾക്കൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ; ബുധനാഴ്ചയോടെ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സൂചന

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾക്കൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ; ബുധനാഴ്ചയോടെ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സൂചന

സ്വന്തം ലേഖകൻ

 

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകൾക്ക് തയാറെടുത്ത് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി).

ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവർക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ഐ.എ കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.

സ്വർണക്കടത്ത് നടക്കുന്ന സമയത്ത് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം തേടിയിട്ടുണ്ട്.

എന്നാൽ എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങൾ ദുബായിൽ നിന്നും ലഭിച്ചതായും അറിവില്ല.

സ്വർണം നയതന്ത്ര പാഴ്‌സലിനുള്ളിലാക്കാൻ സ്വന്തം സ്ഥാപനം മറയാക്കാൻ അനുവദിച്ചതാണു കേസിൽ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഫൈസലിന്റെ റോൾ. കേസിലെ മറ്റൊരു പ്രതിയായ റബിൻസ് ഹമീദാണു സ്വർണം ഒളിപ്പിക്കുന്ന പാഴ്‌സൽ ഒരുക്കിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.