
സ്വന്തം ലേഖിക
കൊച്ചി: കെ.ടി ജലീലിനെ വെല്ലു വിളിച്ച് സ്വപ്ന. ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിൽ. കോടതിയോടാണ് താൻ വെളിപ്പെടുത്തൽ നടത്തിയത്. അതിനെതിരെ ഗൂഢാലോചന നടത്തിയത് കെ.ടി.ജലീൽ ഉൾപെടെയുളളവരാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തുമെന്നും സ്വപ്ന വ്യക്തമാക്കി. തന്നെ നിരീക്ഷിക്കാൻ നിയോഗിച്ച പോലീസിനെ പിൻവലിക്കണമെന്നും സ്വപ്ന പറഞ്ഞു.
കൊച്ചിയിൽ അഭിഭാഷകനുമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. യഥാർത്ഥ ഗൂഢാലോചന നടത്തിയത് കെ ടി ജലീലാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ല. രഹസ്യമൊഴിയിൽ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സ്വപ്ന പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവർ വെല്ലുവിളിച്ചു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിൻവലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തൻറെ സുരക്ഷ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, പൊലീസ് സംരക്ഷണം വേണ്ടെന്നും പ്രതികരിച്ചു. രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് പറഞ്ഞു.



